അരി ഇല്ല എന്നല്ല, കേരളത്തിന് നൽകില്ല എന്നാണ് കേന്ദ്രത്തിൻ്റെ നിലപാട്: എം വി ഗോവിന്ദൻ മാസ്റ്റർ

തിരുവനന്തപുരം:ഓണത്തിന് നൽകാനുള്ള അരിവിഹിതം വർധിപ്പിച്ച് നൽകാത്ത കേന്ദ്രസർക്കാർ നടപടിയിൽ പ്രതികരിച്ച് എം വി ഗോവിന്ദൻ മാസ്റ്റർ. അരി ഇല്ല എന്നല്ല കേരളത്തിന് നൽകില്ല എന്നാണ് കേന്ദ്രത്തിൻ്റെ നിലപാടെന്നും അത് തെറ്റാണെന്നും അദ്ദേഹം പറഞ്ഞു. കേരളത്തോടുള്ള യുദ്ധപ്രഖ്യാപനമാണ്. ഫെഡറൽ സംവിധാനത്തിന് എതിരായ സമീപനമാണ് കേന്ദ്രത്തിൻ്റേത്. ഇതിനെതിരായി കേരളത്തിലെ ജനങ്ങൾ ശക്തിയായി പ്രതികരിക്കും.

കേന്ദ്ര വിഹിതം നൽകാത്ത സാഹചര്യത്തിലും കെ റൈസ് കൂടുതൽ നൽകാൻ കേരളം തീരുമാനിച്ചിട്ടുണ്ട്, പൊതുവിതരണത്തെ തകർക്കുക എന്ന നിലപാടിൻ്റെ ഭാഗമായുള്ള നിഷേധാത്മക സമീപനമാണ്.

ഡിജിപി നിയമനത്തിലും അദ്ദേഹം സംസാരിച്ചു. റവാഡ ചന്ദ്രശേഖരിനെ കുറ്റവിമുക്തനാക്കിയത് കോടതിയാണ്. തന്റെയും പി ജയരാജന്റെയും ഒരേ നിലപാടാണെന്നും സോഷ്യൽ മീഡിയ പിന്തുണയിൽ ഒന്നും കാര്യമില്ലെന്നും പ്രതികരണങ്ങളിൽ ഒരു കൺഫ്യൂഷനും ഇല്ലെന്നും അദ്ദേഹം പറഞ്ഞു

Related Articles

Leave a Reply

Your email address will not be published. Required fields are marked *