കാർഡ് ഉടമകൾക്ക് ഇനി എട്ടു കിലോ അരി വീതം; കെ റൈസിന്റെ അളവ് കൂട്ടി

തിരുവനന്തപുരം: സപ്ലൈകോ സബ്സിഡി ഇനത്തിൽ വിതരണം ചെയ്യുന്ന കെ റൈസിന്റെ അളവ് കൂട്ടാൻ തീരുമാനം. ജൂലൈ മുതൽ ഓരോ കാർഡ് ഉടമയ്ക്കും കെ റൈസ് എട്ടു കിലോ വീതം ലഭിക്കും. ഓരോ മാസവും രണ്ടുതവണയായാണ് ഇത് വിതരണം ചെയ്യുക. മട്ട, ജയ, കുറുവ ഇവയിൽ ഏതെങ്കിലും അരിയാണ് കെ റൈസ് ആയി വിതരണം ചെയ്യുന്നത്.
കെ റൈസ് പരമാവധി 5 കിലോഗ്രാമും ബാക്കി പച്ചരിയുമാണ് സബ്സിഡിയായി ലഭിക്കുന്ന 10 കിലോയിൽ നേരത്തെ ഉൾപ്പെടുത്തിയിരുന്നത്. ഇതിലാണ് മാറ്റം കൊണ്ടുവന്നിരിക്കുന്നത്. ഒരു കിലോ കെ റൈസിന് 33 രൂപയും പച്ചരി 29 രൂപയുമാണ് സബ്സിഡി വില.