ചിത്രങ്ങളിൽ കാണുന്നതുപോലെയല്ല കൊഹ്‌ലി – അനുഷ്‌ക ബന്ധം

ബംഗളൂരു: 2025 ലെ ഇന്ത്യൻ പ്രീമിയർ ലീഗ് ഫൈനലിൽ ചരിത്രം കുറിച്ചുകൊണ്ടാണ് ആർസിബി വിജയം നേടിയത്. ഈ വിജയനിമിഷം ആരാധകരെല്ലാം സന്തോഷത്തോടെയാണ് ഏറ്റെടുത്തത്. എന്നാൽ, ഫോട്ടോ ജേണലിസ്റ്റായ അരുൺ ശർമ സ്റ്റേഡിയത്തിൽ കണ്ടത് മറ്റൊരു കാഴ്‌ചയായിരുന്നു. വിരാട് കോഹ്‌ലിയുടെയും അനുഷ്‌ക ശർമ്മയുടെയും സന്തോഷകരമായ നിമിഷങ്ങൾ. അരുൺ പകർത്തിയ ദമ്പതികളുടെ ചിത്രങ്ങൾ ഏറെ വൈറലായിരുന്നു.

പരസ്‌പരം പിരിയാത്ത ആത്മമിത്രങ്ങൾ എന്നാണ് വിരാടിനെയും അനുഷ്‌കയെയും ഫോട്ടോഗ്രാഫർ വിശേഷിപ്പിച്ചത്. വിജയത്തിന്റെയും തോൽവിയുടെയും ചിത്രങ്ങൾ മാത്രമല്ല, അതിമനോഹരമായ ബന്ധത്തിന്റെ കാഴ്‌ചയാണ് അന്ന് തനിക്ക് കാണാൻ സാധിച്ചതെന്നാണ് അദ്ദേഹം ഇൻസ്റ്റഗ്രാം കുറിപ്പിൽ പറഞ്ഞിരിക്കുന്നത്. ഇരുവരുടെയും സ്‌നേഹം ഒരു ചിത്രത്തിലും പകർത്താൻ സാധിക്കില്ലെന്നും അരുൺ കുറിച്ചു.’വിജയാഘോഷത്തിനിടെ രണ്ട് മുഖങ്ങൾ മാത്രമാണ് എന്റെ കണ്ണിൽ ഉടക്കിയത്. വിരാടും അനുഷ്‌കയും രണ്ട് കുട്ടികളെ പോലെയായിരുന്നു.

ആ വലിയ സ്റ്റേഡിയത്തിന് നടുവിൽ നിൽക്കുന്ന രണ്ട് കൊച്ചുകുട്ടികൾ. എല്ലാവരും അഭിനന്ദിക്കുകയും ഒപ്പം ചിത്രം എടുക്കാനും വരുമ്പോൾ വിരാടിന്റെ കണ്ണുകൾ തേടുന്നത് അനുഷ്‌കയെ ആയിരുന്നു. കാഴ്‌ചയിൽ നിന്ന് അകന്നുപോകാത്ത വിധത്തിലാണ് ഇരുവരും നിന്നിരുന്നത്. അവരെ ദമ്പതികൾ മാത്രമായി തോന്നിയില്ല. അവർ സോൾമേറ്റ്‌സാണ്. ആത്മമിത്രങ്ങളെപ്പോലെയായിരുന്നു. ഒരുമിച്ചില്ലാതെ അവർ അപൂർണരായിരുന്നു. കൊഹ്‌ലി തന്റെ വിജയം ഭാര്യയ്‌ക്ക് സമർപ്പിച്ച നിമിഷമായിരുന്നു സ്റ്റേഡിയത്തിൽ കണ്ടത്. ‘ – അരുൺ ശർമ കുറിച്ചു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *