ശ്രീചിത്രാ ഹോമിലെ അടിസ്ഥാന സൗകര്യങ്ങള്‍ വര്‍ദ്ധിപ്പിക്കണം : വി.എസ്.ശിവകുമാര്‍

തിരുവനന്തപുരം:ശ്രീചിത്രാ ഹോമിലെ അടിസ്ഥാന സൗകര്യങ്ങള്‍ വര്‍ദ്ധിപ്പിക്കാന്‍ സര്‍ക്കാര്‍ തയ്യാറാകണമെന്ന് മുന്‍ മന്ത്രി വി.എസ്.ശിവകുമാര്‍ ആവശ്യപ്പെട്ടു. ഇതുസംബന്ധിച്ച് സാമൂഹ്യക്ഷേമ വകുപ്പുമന്ത്രിക്ക് നിവേദനം നല്‍കുന്നതാണ്. എസ്.എസ്.എല്‍.സി, പ്ലസ് 2 പരീക്ഷ എഴുതിയ എല്ലാ വിദ്യാര്‍ത്ഥികളെയും ഉന്നതവിജയം നേടിയ വിദ്യാര്‍ത്ഥികളെയും കോണ്‍ഗ്രസ്സ് ശ്രീകണ്‌ഠേശ്വരം വാര്‍ഡ് കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ അഭിനന്ദിച്ചു.

ഇതിനോടനുബന്ധിച്ച് ശ്രീചിത്രാ ഹോമില്‍ നടന്ന സമ്മേളനം കോണ്‍ഗ്രസ്സ് രാഷ്ട്രീയകാര്യ സമിതി അംഗം വി.എസ്.ശിവകുമാര്‍ ഉദ്ഘാടനം ചെയ്തു. മലയാളത്തിനും ഹിന്ദിക്കും 100 % മാര്‍ക്ക് നേടിയ കുട്ടികളെയും ചടങ്ങില്‍ ആദരിച്ചു. വിദ്യാഭ്യാസത്തിലൂടെ മാത്രമേ സമൂഹത്തിന്റെ പുരോഗതി കൈവരിക്കാന്‍ കഴിയുകയുള്ളൂ എന്ന് വി.എസ്.ശിവകുമാര്‍ പറഞ്ഞു.

സമൂഹത്തില്‍ വലിയ വിപത്തായി മാറിയിരിക്കുന്ന ലഹരി വ്യാപനത്തിനെതിരെ ജാഗ്രത പുലര്‍ത്തണമെന്നും അദ്ദേഹം പറഞ്ഞു.

AlsoRead:പരിസ്ഥിതി ദിനം ആചരിച്ചു

യോഗത്തില്‍ ശ്രീകണ്‌ഠേശ്വരം വാര്‍ഡ് പ്രസിഡന്റ് ശാലിനി അദ്ധ്യക്ഷത വഹിച്ചു. ജി.എസ്ബാബു, സേവ്യര്‍ ലോപ്പസ്, പി.പത്മകുമാര്‍, ചാക്ക രവി, മണക്കാട് രാജേഷ്, പി.കെ.എസ് രാജന്‍, സൂപ്രണ്ട് ബിന്ദു, ഭരത് തമ്പി, ലക്ഷ്മി, ദേവിക, വഞ്ചിയൂര്‍ ഉണ്ണി, ഗേപാലകൃഷ്ണന്‍ നായര്‍, വിനീഷ്, സുമേഷ്, പ്രവീണ്‍ തുടങ്ങിയവര്‍ പ്രസംഗിച്ചു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *