തമിഴകത്തിന്റെ മുന്‍നിര നായകനിരയിലേക്ക് അല്ലെങ്കില്‍ ഒന്നാം സ്ഥാനത്തേക്ക് ഉയര്‍ന്നുവന്നിരിക്കുകയാണ് ശിവകാര്‍ത്തികേയന്‍.
വിജയ് സിനിമ ഒഴിവാക്കി രാഷ്ട്രീയത്തിലേക്കും അജിത് കുമാര്‍ എന്ന തല അജിത്ത് സിനിമയെക്കാള്‍ കൂടുതല്‍ പ്രാധാന്യം കാര്‍ റേസിങ്ങിലും നല്‍കിയതിലൂടെ തമിഴകത്തിന്റെ പുതിയ താര രാജാവായി ശിവകാര്‍ത്തികേയന്‍.
2024 മുതല്‍ തുടര്‍ച്ചയായ വിജയങ്ങള്‍ നേടിയ ശിവകാര്‍ത്തികേയന്‍ അവസാനം തിയേറ്ററിലെത്തിയ അമരന്‍ ബോക്‌സ് ഓഫീസില്‍ നിന്നും നേടിയത് 300 കോടിയില്‍ അധികം കളക്ഷന്‍ ആണ്.
വരാനിരിക്കുന്നത് എ ആര്‍ മുരുക ദോസ് സംവിധാനം ചെയ്യുന്ന മദ്രാസിയും ഒപ്പം സുധാ കൊങ്ങര ചിത്രവുമാണ്. ഇതോടുകൂടി തമിഴകത്തില്‍ പ്രതിഫലം വാങ്ങുന്ന താരങ്ങളില്‍ സൂര്യയെക്കാള്‍ മുന്നിലെത്തിയിരിക്കുകയാണ് ശിവ കാര്‍ത്തികേയന്‍.
ഇളയദളപതി വിജയ് ഒരു ചിത്രത്തില്‍ അഭിനയിക്കുന്നതിന് 100 കോടിക്ക് മുകളിലാണ് വാങ്ങുന്നത്. ഇപ്പോള്‍ ശിവകാര്‍ത്തികേയന്‍ തന്റെ ബിസിനസ് മാര്‍ക്കറ്റ് ഉയര്‍ന്നതോടെ ഒരു സിനിമയ്ക്കായി ആവശ്യപ്പെടുന്നത് 75 കോടി രൂപയാണ്.
ചെറിയ വേഷങ്ങളില്‍ കൂടിയും സഹതാര വേഷങ്ങളില്‍ കൂടിയും സിനിമയിലേക്ക് എത്തിയ ശിവകാര്‍ത്തികേയന്‍ ഇന്ന് തമിഴകത്തിന്റെ താര ദളപതിയായി മാറുകയാണ്.
വടിവേലുവിനോട് മര്യാദയില്ലാതെ പെരുമാറി പ്രഭുദേവ വായില്‍ വിരലിട്ടു