കെനിയയിലെ വാഹനാപകടം; മരിച്ച അഞ്ച് മലയാളികളുടെ മൃതദേഹം നാട്ടിലെത്തിക്കാൻ ശ്രമം

പോസ്റ്റ്മോർട്ടം നടപടികൾ പൂർത്തിയായി

നെയ്റോബി:കെനിയയിലെ വാഹനാപകടത്തിൽ മരിച്ച അഞ്ച് മലയാളികളുടെ മൃതദേഹം നാട്ടിലെത്തിക്കാൻ ശ്രമം. പോസ്റ്റ്മോർട്ടം നടപടികൾ പൂർത്തിയായി.ഗുരുതരമായി പരുക്കേറ്റ രണ്ട് മലയാളികളെ നെയ്റോബിയിലെ ആശുപത്രിയിലേക്ക് എയർലിഫ്റ്റ് ചെയ്തു.

കൂടാതെ പരുക്കേറ്റ ബാക്കിയുള്ള എല്ലാവരേയും ഇന്ന് രാവിലെ തന്നെ നെയ്റോബിയിലേക്ക് റോഡുമാർഗ്ഗം എത്തിക്കും. ഇന്ത്യൻ എംബസി ഉദ്യോഗസ്ഥരും, വേൾഡ് മലയാളി അസോസിയേഷൻ പ്രവർത്തകരും ഇത് സംബന്ധിച്ച നിയമനടപടികൾ തുടരുകയാണ്.

ഖത്തറിൽ നിന്ന് വിനോദ സഞ്ചാരത്തിനായി എത്തിയ മലയാളികളടങ്ങുന്ന സംഘം ഞായറാഴ്ച വൈകിട്ടാണ് അപകടത്തിൽപെട്ടത്. നിലവിൽ പരുക്കേറ്റ് ആശുപത്രിയിൽ കഴിയുന്നവർ എല്ലാവരും അപകടനില തരണം ചെയ്തതായാണ് അറിയുവാൻ കഴിയുന്നത്. ഇവരെല്ലാവരും ഇപ്പോൾ ‘ദ് നെയ്റോബി ഹോസ്പിറ്റലിൽ’ ചികിത്സയിലാണ്.

Related Articles

Leave a Reply

Your email address will not be published. Required fields are marked *