പ്രശ്‌നപരിഹാരത്തിനായി പൂജാരിയുടെ വീട്ടിലെത്തി സൗഹൃദം സ്ഥാപിച്ച് 12 പവൻ മോഷ്‌ടിച്ച 26കാരി അറസ്റ്റിൽ

തൃശൂർ: പ്രശ്‌നപരിഹാരത്തിനായി പൂജാരിയുടെ വീട്ടിലെത്തി സൗഹൃദം സ്ഥാപിച്ച് 12 പവൻ മോഷ്‌ടിച്ച യുവതി അറസ്റ്റിൽ. കൊടകര പാറേക്കാട്ടുകര മണ്ണാംപറമ്പിൽ വീട്ടിൽ സൂര്യയാണ് (26) അറസ്റ്റിലായത്. പൂജാരിയായ മൂലംകുടും സ്വദേശി അജേഷിന്റെ വീട്ടിലാണ് മോഷണം നടന്നത്.

കഴിഞ്ഞ മാസം 16നായിരുന്നു സംഭവം. പൂജകൾക്കായി അജേഷിന്റെ വീട്ടിൽ യുവതി ഇടയ്‌ക്കിടെ വരാറുണ്ടായിരുന്നു. പൂജാരി അടുക്കളയിലേക്ക് മാറിയ സമയത്ത് അലമാരയിൽ സൂക്ഷിച്ചിരുന്ന 12 പവൻ തൂക്കം വരുന്ന ആഭരണങ്ങൾ സൂര്യ മോഷ്‌ടിക്കുകയായിരുന്നുവെന്ന് പൊലീസ് പറഞ്ഞു. മോഷ്‌‌ടിച്ച ആഭരണങ്ങൾ യുവതി കൊടകരയിലെ സ്വകാര്യ പണമിടപാട് സ്ഥാപനത്തിൽ വിറ്റു. കിട്ടിയ പണം ഉപയോഗിച്ച് പുതിയ സ്വർണാഭരണങ്ങളും ഗൃഹോപകരണങ്ങളും വാങ്ങി. പണയത്തിലിരുന്ന സ്വന്തം ആഭരണങ്ങൾ തിരിച്ചെടുക്കുകയും ചെയ്‌തു.

പിടിയിലായ സമയത്തും മോഷ്‌ടിച്ചതിൽ ചില ആഭരണങ്ങൾ സൂര്യ ധരിച്ചിരുന്നു. കേസിന്റെ ആദ്യഘട്ടത്തിൽ സൂചനകളും തെളിവുകളും ലഭിക്കാതിരുന്നതിനാൽ ശാസ്‌ത്രീയ അന്വേഷണത്തിലൂടെയാണ് പ്രതിയെ കണ്ടെത്തി അറസ്റ്റ് ചെയ്‌തത്. കൊടകര പൊലീസ് ഇൻസ്‌പെക്‌ടർ ജെർലിൻ വി സ്‌കറിയ, എസ്‌ ഐ കൃഷ്‌ണപ്രസാദ്, ഇ എ സുരേഷ്, എ എസ്‌ ഐ ഷീബാ അശോകൻ, ഷൈജി കെ ആന്റണി, ആഷ്‌ലിൻ ജോൺ, കെ ജെ ഡെനിൻ, എം എം അഭിലാഷ് എന്നിവരടങ്ങിയ സംഘമാണ് പ്രതിയെ അറസ്റ്റ് ചെയ്‌തത്.

Related Articles

Leave a Reply

Your email address will not be published. Required fields are marked *