പ്രമുഖ നടന് ‘കന്യകാത്വം’ വിറ്റു, 18 കോടി രൂപ നേടി: 22-കാരിയുടെ വെളിപ്പെടുത്തൽ

0

18 കോടി രൂപയ്‌ക്ക് ”കന്യകാത്വം” (virginity) വിറ്റുവെന്ന് വെളിപ്പെടുത്തി വിദ്യാർത്ഥിനി. യുകെയിൽ നിന്നുള്ള യുവതിയുടേതാണ് വെളിപ്പെടുത്തൽ. ഹോളിവുഡ് താരത്തിനാണ് തന്റെ കന്യകാത്വം വിറ്റതെന്നും പെൺകുട്ടി പറയുന്നു. 22-കാരിയായ ലോറയുടേതാണ് വെളിപ്പെടുത്തൽ.ഹോളിവുഡ് താരത്തിനാണ് തന്റെ കന്യകാത്വം വിറ്റതെന്നും പെൺകുട്ടി പറയുന്നു.

22-കാരിയായ ലോറയുടേതാണ് വെളിപ്പെടുത്തൽ. ഈ നിമിഷം വരെയും അതിന്റെ പേരിൽ യാതൊരു ഖേദവും തോന്നിയിട്ടില്ല. കന്യകാത്വം വിറ്റ് 1.6 മില്യൺ പൗണ്ട് സമ്പാദിച്ച താൻ ആ പണം കൊണ്ട് നിരവധി സ്വപ്നങ്ങൾ നേടിയെടുത്തെന്നും ലോറ പറയുന്നു.

മാഞ്ചസ്റ്ററിലാണ് ലോറയുടെ താമസം. 2023 ഡിസംബറിൽ ‘സിൻഡ്രല്ല എസ്കോർട്സ്’ എന്ന ഏജൻസിയുമായി ഒപ്പുവച്ച കാരാറിലൂടെയാണ് ലോറ തന്റെ കന്യകാത്വം വിറ്റ് പണമുണ്ടാക്കിയത്. കരാറിൽ ഒപ്പുവെക്കുന്നതിന് മുൻപ് തന്റെ കന്യകാത്വം വാങ്ങാൻ തയ്യാറായി വന്ന പ്രമുഖരെ ലോറ കണ്ടിരുന്നു.

ബിഡ്ഡിംഗിൽ നിരവധി സെലിബ്രിറ്റികൾ പങ്കെടുത്തുവെന്നാണ് ലോറയുടെ അവകാശവാദം. ലോസ് ഏഞ്ചൽസിൽ നിന്നുള്ള വമ്പൻമാർ ബിഡ്ഡിംഗിൽ ഉണ്ടായിരുന്നു. ദുബായിൽ നിന്നുള്ള വ്യാപാരിയും ലണ്ടനിൽ നിന്നുള്ള രാഷ്‌ട്രീയ നേതാവും ലേലത്തിൽ പങ്കെടുത്തെങ്കിലും ഇരുവരെയും തോൽപ്പിച്ച് ലോസ് ഏഞ്ചൽസിൽ നിന്നുള്ള നടൻ ലേലം നേടിയെന്ന് ലോറ പറഞ്ഞു.

കന്യകാത്വം വിൽക്കുന്നതിന് മുന്നോടിയായി ലേലം പിടിച്ച നടനും ലോറയും തമ്മിൽ കൂടിക്കാഴ്ച നടത്തി. ലോറ തന്റെ ലൈംഗിക താത്പര്യങ്ങളെക്കുറിച്ച് നടനോട് വിശദീകരിച്ചു. പഞ്ചനക്ഷത്ര ഹോട്ടലിൽ വച്ചാണ് കന്യകാത്വം വിറ്റത്. അതിന് മുന്നോടിയായി നടനൊപ്പം എത്തിയ ഡോക്ടർ യുവതിയുടെ കന്യകാത്വം പരിശോധിച്ച് ഉറപ്പുവരുത്തിയിരുന്നു.

കന്യകാത്വം വിൽക്കാമെന്ന തീരുമാനമാണ് തന്റെ ജീവിതം മാറ്റിമറിച്ചതെന്നും അതിന്റെ പേരിൽ താൻ ഒരിക്കലും ദുഃഖിച്ചിട്ടില്ലെന്നും ലോറ വ്യക്തമാക്കി. മാതാപിതാക്കൾ ആദ്യം അമ്പരന്നുവെങ്കിലും തന്റെ തീരുമാനത്തെ പിന്നീട് പിന്തുണയ്‌ക്കുകയാണ് ചെയ്തത്. സ്വയം തീരുമാനമെടുക്കാൻ പര്യാപ്തയായ സ്ത്രീയാണ് താൻ. അതുകൊണ്ട് കന്യകാത്വം വിൽക്കാനുള്ള തന്റെ തീരുമാനത്തെ ചോദ്യം ചെയ്യാനോ വിചാരണ ചെയ്യാനോ മറ്റാർക്കും അവകാശമില്ലെന്നും ലോറ പറയുന്നു.

കന്യകാത്വം വിറ്റുകിട്ടിയ പണം കൊണ്ട് അപ്പാർട്ട്മെന്റുകൾ വാങ്ങി, പലതും വാടകയ്‌ക്ക് കൊടുത്തു. ഇഷ്ടം പോലെ അന്താരാഷ്‌ട്ര യാത്രകൾ നടത്തി. ആ പണം ആഗ്രഹപ്രകാരം വിനിയോഗിച്ചുവെന്നും യുവതി കൂട്ടിച്ചേർത്തു.

എന്നാൽ കന്യകാത്വം വിൽക്കുന്ന പ്രക്രിയ വളരെയധികം റിസ്ക് നിറഞ്ഞതാണെന്നും ഏജൻസിയുടെ ആധികാരികത പരിശോധിച്ച് ഉറപ്പവരുത്തേണ്ടതാണെന്നും ലോറ മുന്നറിയിപ്പ് നൽകി. സമാനമായ രീതിയിൽ നിരവധി തട്ടിപ്പുകൾ നടക്കുന്നുണ്ടെന്നും കന്യകാത്വം വിൽക്കാൻ താത്പര്യപ്പെടുന്നവർ അത്തരം തട്ടിപ്പുകളിൽ കുടുങ്ങരുതെന്നും ലോറ പറയുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here