മരിച്ച അമ്മയുടെ അക്കൗണ്ടിൽ 1.13 ലക്ഷം കോടി രൂപ; തുക കണ്ട് ഞെട്ടി 19കാരനായ മകൻ

ഗ്രേറ്റർ നേയിഡ: മരിച്ചുപോയ അമ്മയുടെ ബാങ്ക് അക്കൗണ്ടിൽ എത്തിയ പണം കണ്ട് ഞെട്ടി മകൻ. ഒന്നും രണ്ടുമല്ല 1.13 ലക്ഷം കോടിയിലധികം രൂപയാണ് ഗ്രേറ്റർ നോയിഡയിലെ ഡങ്കൗർ സ്വദേശി ഗായത്രി ദേവിയുടെ അക്കൗണ്ടിൽ എത്തിയത്. രണ്ട് മാസം മുൻപാണ് ഇവർ മരിച്ചത്. ഗായത്രി ദേവിയുടെ 19കാരനായ മകൻ ദീപുവാണ് അവരുടെ അക്കൗണ്ട് ഉപയോഗിക്കുന്നത്. ഇക്കഴിഞ്ഞ ഞായറാഴ്ച രാത്രിയാണ് 37 അക്ക തുക ഗായത്രിയുടെ അക്കൗണ്ടിൽ എത്തിയത്. കൃത്യമായി പറഞ്ഞാൽ 10,01,35,60,00,00,00,00,00,01,00,23,56,00,00,00,00,299 രൂപ. ഇതിന്റെ ചിത്രങ്ങൾ ഇപ്പോൾ സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്നുണ്ട്.

എന്നാൽ ബാങ്ക് ഇത് നിഷേധിക്കുന്നുണ്ട്. ഒരു ഉപഭോക്താവിന്റെ അക്കൗണ്ടിലേക്ക് പെട്ടെന്ന് വലിയ തുക വന്നതായി അവകാശപ്പെടുന്ന വാർത്തകൾ കണ്ടെന്നും അത് തെറ്റാണെന്നും ബാങ്ക് അധികൃതർ വ്യക്തമാക്കി. ബാങ്കിന്റെ മൊബെെൽ ആപ്പ് വഴിയയോ ബാങ്കിംഗ് പ്ലാറ്റ്ഫോമുകൾ വഴിയോ അക്കൗണ്ട് വിശദാംശങ്ങൾ പരിശോധിക്കാൻ ബാങ്ക് യുവാവിനോട് ആവശ്യപ്പെടുകയും ചെയ്തിട്ടുണ്ട്.എന്തായാലും സംഭവത്തിൽ ആദായനികുതി വകുപ്പ് അന്വേഷണം ആരംഭിച്ചെന്നാണ് വിവരം.

മരിച്ച ഒരാളുടെ അക്കൗണ്ടിലേക്ക് ഇത്രയും തുക എങ്ങനെ ക്രെഡിറ്റ് ചെയ്തുവെന്ന് കണ്ടെത്താനുള്ള എല്ലാ ശ്രമങ്ങളും നടത്തുകയാണെന്ന് ആദായനികുതി വകുപ്പ് ഉദ്യോഗസ്ഥർ അറിയിച്ചു. ബാങ്കിംഗ് പിശകോ, സാങ്കേതിക തകരാറോ അല്ലെങ്കിൽ കളപ്പണം വെളുപ്പിക്കലുമായി ബന്ധപ്പെട്ടാണോ ഇത്രയും വലിയ തുക അക്കൗണ്ടിലെത്തിയതെന്നാണ് അന്വേഷിക്കുന്നത്. സംഭവത്തിലും ബാങ്ക് അധികൃതരും അന്വേഷണം ആരംഭിച്ചു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *