ബീജിങ്: യു.എസിന് വഴങ്ങാൻ ഉദ്ദേശമില്ലെന്ന് സൂചന നൽകി ചൈന. യു.എസ് ഉൽപന്നങ്ങൾക്ക് അധിക തീരുവ ചുമത്തിയാണ് വഴങ്ങാൻ ഉദ്ദേശമില്ലെന്ന് ചൈന വ്യക്തമാക്കിയിരിക്കുന്നത്. 84 ശതമാനം തീരുവയാണ് യു.എസിൽ നിന്നും ഇറക്കുമതി ചെയ്യുന്ന ഉൽപന്നങ്ങൾക്ക് ചുമത്തിയിരിക്കുന്നത്. നാളെ മുതൽ പുതിയ തീരുവ നിലവിൽ വരും.
വ്യാപാര യുദ്ധത്തിൽ യു.എസിനെതിരെ അവസാനം വരെ പോരാടുമെന്ന് ചൈന വ്യക്തമാക്കിയിരുന്നു. യു.എസുമായുള്ള അഭിപ്രായഭിന്നതകൾ ചർച്ചകളിലൂടെ പരിഹരിക്കാൻ സാധിക്കും. എന്നാൽ, ചർച്ചകളിൽ ഇരുവിഭാഗത്തിനുംതുല്യമായ പ്രാധാന്യം വേണമെന്നും ചൈന ആവശ്യപ്പെട്ടു. യു.എസിന്റെ തീരുവക്കെതിരെ കടുത്ത നടപടികളെടുക്കാൻ നിർബന്ധിതരാവുമെന്നും ചൈന വ്യക്തമാക്കിയിരുന്നു.
വ്യാപാരയുദ്ധത്തിൽ വിജയികളുണ്ടാകില്ല. ചൈന ഒരു പ്രശ്നവുമുണ്ടാക്കില്ല. എന്നാൽ, പ്രശ്നത്തിനെ ഭയക്കുകയുമില്ല. ഭീഷണിപ്പെടുത്തിയോ സമ്മർദം ചെലുത്തിയോ ഞങ്ങളുമായി ഇടപഴകാൻ നോക്കരുത്. രണ്ടു രാജ്യങ്ങളുടെയും അന്താരാഷ്ട്ര സമൂഹത്തിന്റെയും താൽപര്യം പരിഗണിക്കാതെ അമേരിക്ക താരിഫ് യുദ്ധത്തിനിറങ്ങിയാൽ ചൈന അവസാനംവരെ രംഗത്തുണ്ടാകും. -ലിൻ കൂട്ടിച്ചേർത്തു. ഭീഷണിപ്പെടുത്തലിന് തങ്ങൾ വഴങ്ങുന്ന പ്രശ്നമില്ലെന്ന് ചൈന വ്യാപാര മന്ത്രാലയവും വ്യക്തമാക്കി.
ഏപ്രില്‍ രണ്ടിനാണ് ലോകരാജ്യങ്ങള്‍ക്ക് താരിഫ് ഏര്‍പ്പെടുത്തി കൊണ്ടുളള പ്രഖ്യാപനത്തില്‍ ഡൊണാള്‍ഡ് ട്രംപ് ഒപ്പ് വെച്ചത്. ഏപ്രില്‍ ഒന്ന് ലോക വിഡ്ഢി ദിനമായതിനാല്‍ ഏപ്രില്‍ രണ്ട് മുതല്‍ താരിഫ് ഏര്‍പ്പെടുത്തുമെന്നാണ് ട്രംപ് നേരത്തെ അറിയിച്ചിരുന്നത്. ട്രംപിന്റെ പ്രതികാര ചുങ്കത്തിന് പകരമായി ചൈന 34 ശതമാനം അധിക തീരുവ പ്രഖ്യാപിക്കുകയായിരുന്നു. https://malayalamvartha.in/fashion-gold-fraud-case-mc-kamaruddin-arrested-by-ed/
ഫാഷൻ ഗോൾഡ് നിക്ഷേപത്തട്ടിപ്പ് കേസ്; ലീഗ് നേതാവ് എം സി ഖമറുദ്ദീൻ ED അറസ്റ്റിൽ