കൊല്ലം: കൊല്ലം കടയ്ക്കലിൽ പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ച യുവാവിന് 61 വർഷം കഠിന തടവും 67500 രൂപ പിഴയും ശിക്ഷ വിധിച്ച് കൊട്ടാരക്കര ഫാസ്റ്റ് ട്രാക്ക് സ്പെഷ്യൽ കോടതി.
ഏഴാംക്ലാസുകാരിയായ പെൺകുട്ടിയെയാണ് കടയ്ക്കൽ ഇടത്തറ സ്വദേശിയായ അമ്പു എന്ന് വിളിക്കുന്ന നീരജ് പീഡിപ്പിച്ചത്.
പെൺകുട്ടിയുടെ പരാതിയുടെ അടിസ്ഥാനത്തിലാണ് കടയ്ക്കൽ പൊലീസ് പ്രതിയെ പിടികൂടി അന്വേഷണം പൂർത്തിയാക്കിയത്.2022 ജൂൺ 23നായിരുന്നു കേസിന് ആസ്പദമായ സംഭവം. കഴിഞ്ഞദിവസമാണ് വിചാരണ നടപടികൾ പൂർത്തിയാക്കി കോടതി ശിക്ഷ വിധിച്ചത്.