പോലീസിനെ കണ്ട് ഭയന്ന് എംഡിഎംഎ പാക്കറ്റ് വിഴുങ്ങിയ യുവാവ് മരിച്ചു

ലഹരി കേസുകളിലെ സ്ഥിരം പ്രതിയായ കോഴിക്കോട് മൈക്കാവ് സ്വദേശി ഇയ്യാടന്‍ ഷാനിദാണ് മരിച്ചത്. പൊലീസിനെ കണ്ടതോടെ രക്ഷപ്പെടാനായി കൈയില്‍ ഉണ്ടായിരുന്ന എംഡിഎംഎ വിഴുങ്ങുകയായിരുന്നു. ഇന്നലെ കോഴിക്കോട് താമരശ്ശേരിയില്‍ വച്ചാണ് ഷാനിദ് പാക്കറ്റ് വിഴുങ്ങിയത്. പോലീസ് ഉടന്‍ തന്നെ കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. എന്നാല്‍ ചികിത്സയിലിരിക്കെ ഇന്ന് മരണം സംഭവിക്കുകയായിരുന്നു.

താമരശ്ശേരിയില്‍ സംശയകരമായ സൈഹചര്യത്തില്‍ കണ്ടതോടെയാണ് ഷാനിദിനെ പോലീസ് പിടികൂടിയത്. ഇതോടെ െഷാനിദ് കൈയില്‍ ഉണ്ടായിരുന്ന പൊതി വിഴുങ്ങി ഓടാന്‍ ശ്രമിച്ചു. പിന്തുടര്‍ന്ന് സാഹസികമായാണ് പോലീസ് ഇയാലെ പിടികൂടിയത്. എംഡിഎംഎയാണ് വിഴുങ്ങിയതെന്ന് പറഞ്ഞതോടെ പൊലീസ് ഇയാളെ ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു.എന്‍ഡോസ്‌കോപ്പി പരിശോധനയില്‍ വയറ്റില്‍ വെളുത്ത തരികള്‍ അടങ്ങിയ കവറുകള്‍ കണ്ടെത്തിയിരുന്നു

ഷാനിദ് നിരവധി തവണ ലഹരികേസുകളില്‍ പ്രതിയായിട്ടുള്ള ആളാണ്. എംഡിഎംഎ അടക്കം വില്‍പ്പന നടത്തിയതിനും പിടിയിലായിട്ടുണ്ട്. താമരശ്ശേരി, കോടഞ്ചേരി പൊലീസ് സ്റ്റേഷനുകളില്‍ നിരവധി കേസുകളില്‍ പ്രതിയാണെന്ന് പോലീസ് അറിയിച്ചു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *