നഗരത്തിൽ വസ്‌ത്ര വ്യാപാരശാലയിൽ വൻ തീപിടിത്തം

കോഴിക്കോട്: നഗരത്തിൽ വസ്‌ത്ര വ്യാപാരശാലയിൽ വൻ തീപിടിത്തം. പാളയത്തെ ജയലക്ഷ്‌മി സിൽക്‌സിലാണ് തീപിടിച്ചത്. കെട്ടിടത്തിന്റെ മൂന്നും നാലും നിലകളിലേക്ക് തീപടർന്നു. അഗ്നിരക്ഷാസേനയും നാട്ടുകാരുമടക്കം തീപിടിത്തം നിയന്ത്രിക്കാൻ സ്ഥലത്തുണ്ട്. ഏതാനും വർഷങ്ങൾക്കും മുൻപും ഇവിടെ അഗ്നിബാധയുണ്ടായിരുന്നു.

അന്ന് വാഹനങ്ങളടക്കം കത്തിനശിച്ചിരുന്നു. ആറ് മണിക്ക് ശേഷമാണ് തീപിടിത്തമുണ്ടായത്. നിലവിൽ നാല് യൂണിറ്റ് അഗ്നിരക്ഷാ സേനയാണ് സ്ഥലത്തുള്ളത്.കെട്ടിടത്തിൽ നിന്നും ആളുകളെ ഒഴിപ്പിച്ചു. ജീവനക്കാരോ ജനങ്ങളോ കെട്ടിടത്തിൽ കുടുങ്ങിക്കിടപ്പില്ല എന്നാണ് വിവരം. 2023 ഏപ്രിലിലാണ് ജയലക്ഷ്‌മി സിൽക്ക്‌സിൽ മുൻപ് തീപിടിത്തം ഉണ്ടായത്.

Related Articles

Leave a Reply

Your email address will not be published. Required fields are marked *