വീണ്ടും ഷിഗെല്ല; വയനാട്ടിൽ ഒരു വിദ്യാർത്ഥിക്കുകൂടി രോഗം സ്ഥിരീകരിച്ചു
വയനാട്: വയനാട്ടിൽ ഒരു വിദ്യാർത്ഥിക്ക് കൂടി ഷിഗെല്ല സ്ഥിരീകരിച്ചു. കോളിയാടി സ്കൂളിലെ വിദ്യാർത്ഥിക്കാണ് രോഗബാധ. ഇതോടെ രോഗം ബാധിച്ച സ്കൂളിലെ വിദ്യാർത്ഥികളുടെ എണ്ണം 17 ആയി. നിലവിൽ 21 പേരാണ് ബത്തേരിയിലെ വിവിധ ആശുപത്രിയിൽ ഷിഗെല്ല ബാധിച്ച് ചികിത്സയിൽ കഴിയുന്നത്. രോഗം പകരുന്നത് മലിനമായ വെള്ളത്തിലൂടെയും ഭക്ഷണത്തിലൂടെയുമാണ്. ഷിഗെല്ല രോഗം ബാധിച്ചയാൾ പാകം ചെയ്ത ഭക്ഷണം കഴിക്കുന്നവർക്കും ഈ രോഗം വരാനുള്ള സാദ്ധ്യതയുണ്ട്. പലപ്പോഴും വീടുകളിലെ കിണറുകൾക്കും കുടിവെള്ള സ്രോതസുകൾക്കും വേണ്ടത്ര സംരക്ഷണം ലഭിക്കാറില്ല. മഴവെള്ളത്തോടൊപ്പം മലിനജലവും … Continue reading വീണ്ടും ഷിഗെല്ല; വയനാട്ടിൽ ഒരു വിദ്യാർത്ഥിക്കുകൂടി രോഗം സ്ഥിരീകരിച്ചു
Copy and paste this URL into your WordPress site to embed
Copy and paste this code into your site to embed